
ഒരു ത്രിശൂലം പാഞ്ഞടുക്കുന്നു
അതിന് കൂര്മുനകളെന്നോടു ചോദിച്ചു
നീ ഹിന്ദുവോ? ഞാന്പകച്ചുപോയ്
ഞനൊരു മാനവന് ജന്മംകൊണ്ടു ഹിന്ദുവെങ്ങിലും
ക്രിസ്തുദേവന്റെ ജീവിതത്തെയും നബിയുടെ
ത്യാഗത്തെയും ആരാധിക്കുന്നു മാനിക്കുന്നു
ശൂലമെന്നോടുചൊല്ലി ഞാനിസ്ലാമിന്റെ ചോരക്കായലയുന്നു
നിനക്കെന്റെയൊപ്പം കൂടിയീ ഭൂമഖത്തു
നമ്മുടെ മാത്രമായ് ഒരു സ്വര്ഗമുണ്ടാക്കാം...
പിന്നോട്ടുനീങ്ങവെ കലുകളെങ്ങൊ തടഞ്ഞു
സൂക്ഷിച്ചുനോക്കവെ ഒരു കുഞ്ഞുപെങ്ങ
ള്കീറിയചേലയും ഉണങ്ങത്ത മുറിവുമായ്
നിശ്ചലയായ് കിടക്കുന്നു,ശൂലമെന്നെനോക്കി
ഒന്നട്ടഹസിച്ചു "ഇവളൊരു മ്ലേച്ഛപ്പെണ്കൊടി!!"
ഇവളുടെചോരകുടിച്ചു ഞങ്ങളീ
ജനനിതന്‍ മോചനത്തിനായ്
ഞാന്‍ തെല്ലുനേരം തരിച്ചുനിന്നുപോയ്
ശൂലത്തോടോതി ഇവള് നമ്മുടെ കൊച്ചുപെങ്ങള്‍
ഇവളുടെ ചോരയും ആര്‍ത്തിയോടെ കുടിച്ചനീ-
യെന്നയും കൊല്ക ഈക്കാണുന്ന
സര്വചരാചരങ്ങളേയു ഭസ്മമാക്കുക...
പിന്നെയും നീങ്ങവേ കണ്ടു
പാതിവെന്തയെന്സോദരന് ഉസ്മാനെയും
നഗ്നയായ് കാലുപിളര്ത്തിക്കിടക്കുന്ന
പൂര്ണ്ണഗര്ഭിണിയാം സുഹറയേയും
ആ അമ്മതന്‍ ഇരുകാലുകള്ക്കിടയില്ത
ലപുറത്തേക്കിട്ടു ഭ്രന്തമാം ലോകത്തേ നോക്കി
ധ്യാനിച്ചിരിക്കുന്ന ഉസ്മാന്റെ പൊന്നോമന
അടങ്ങാത്തക്രോധത്തോടെ ഞാന്‍ ശൂലത്തോടോതി
എന്റെ നെഞ്ചിലും ആഴ്ന്നിറങ്ങുക നീ
ഞാന്‍ നിന്നോടുപൊഴിചൊല്ലിഞാന്
ഹിന്ദുവല്ല ഞാന്‍ വെറും മാനവന്എനിക്കു ജാതിയില്ല
മതമില്ല വിശ്വമാനവന്‍ ഞാന്‍
നൊടിയിടെ അതെന് നെഞ്ചിലാഴ്ന്നിറങ്ങി
ഞെട്ടിയുണര്‍ന്നു ഞാന്‍ പ്രഭാതമായ്....
തൊട്ടടുത്തുള്ള അമ്പലത്തിന് മുന്‍പിലൊരു കാവിപ്പട
അവര്‍ ഒരുങ്ങുന്നു സഹജീവിയുടെ ചോരയൂറ്റിക്കു-
ടിക്കനും അവരുടെ മാംസത്തിനായും............
(ഗുജറാത്തുകലാപത്തില് കോല്ലപ്പെട്ട എന്റെ സഹോദരി സഹോദരന്മര്ക്കും സമര്‍പ്പിക്കുന്നു)
രണ്ടുമൂന്നു വര്‍ഷങ്ങള്‍ക്കുമുന്‍പ് ഗുജറാത്തുകലാപ കാലത്തിന്റെ ചില വീഡിയോ ദൃശ്യങ്ങള്‍ കാണുവനിടയായി. അന്ന് എന്റെ ഡയറിതാളില്‍ കുറിച്ചിട്ടത്............
6 comments:
:)
ശ്രീ നാഥ് കുറച്ചു ശാന്തനാകു... നമുക്കു വഴിയുണ്ടാക്കാം.
:)
theevra vikaaram thilachu thulumbunna oru gadya padyam!
ente rachna reethy palappozhum angineya kalashikkoo?
ഇത് മതങ്ങള്‍ക്ക് മദമിളകും കാലം..!!!!
kollaam....deshabhimani azhapathipilekku ayakkanam..
Post a Comment