
Thursday, July 26, 2007
ത്രിശൂലം

Tuesday, July 24, 2007
അടുത്തകാലത്തായ് കേരളരാഷ്ട്രീയത്തില്‍ നടന്നുകൊണ്ടിരിക്കുന്ന കോലഹലങ്ങളും വിവാദങ്ങളും ക്രൈസ്തവമതമേലധ്യക്ഷന്മാരുടെ വിമോചന സമരാഹ്വാനതോടെ പുതിയ വഴിത്തിരിവില്‍ എത്തിയിരിക്കുകയാണ്. കേരളചരിത്രത്തിലെ കറുത്ത ഏടുകളില്‍ ഒന്നായിരുന്നു 1957 ലെ ഇ. എം. എസ് മന്ത്രിസഭക്കെത്തിരെ ഉണ്ടായ വിമോചനസമരവും അതെ തുടര്‍ന്നു കാലാവധി പൂര്‍ത്തിയക്കും മുന്‍പേ ആ സര്‍ക്കരിനെ കേന്ദ്രസര്‍ക്കാര്‍ 1959 ല്‍ പിരിച്ചുവിടുകയും ചെയ്ത നടപടിയും. ആ കാലഘട്ടത്തില്‍ അമേരിക്കന്‍ ചാരസംഖടനയയ സി, ഐ. എ പണം ഒഴുക്കി എന്നതിനെ സംബന്ധിക്കുന്ന ചില രേഖകള്‍ ഈ അടുത്തകാലങ്ങളായി പുറത്തുവന്നിട്ടുണ്ട്. ഈ വസ്തുതകള്‍ ആദ്യം പുറത്തുകൊണ്ടുവന്നത് അമേരിക്കന്‍ അംബാസിഡര്‍ ആയിരുന്ന പാട്രിക് മൊഹ്നിയന്റെ "ഡെയ്ഞ്ചറസ് പ്ലേസ്" എന്ന പുസ്തകമാണ്.
ഈ വിഷയത്തില്‍ ആധികരികമായ ചില കണ്ടെത്തലുകള്‍ "ചിന്ത" മാസികയില്‍ ഡോ. റ്റി. എം. തോമസ് ഐസക് കഴിഞ്ഞ ഏതാനും മസങ്ങളായ് പ്രസിധീകരിച്ച ലേഖനങ്ങളില്‍ ഉള്‍കൊള്ളിച്ചുട്ടുണ്ട്. ആ പരമ്പര ഈ മാസത്തില്‍ അവസാനിച്ചു. ഇങ്ങനെ അന്നത്തെ വിമോചനസമരത്തിന്റെ ചില പുതിയ വശങ്ങളെക്കുറിച്ചു നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന അവസരത്തിലാണ് ഈ പുതിയ സമരപ്രഖ്യാപനം ഉണ്ടായത് എന്നതും രസകരമാണ്. വാസ്തവത്തില്‍ രസകരമാണ് എന്ന് മുകളില്‍ സൂചിപ്പിച്ചെങ്കിലും അത് അത്രരസകരമായ ഒന്നല്ല. ഒരു ജനാധിപത്യ രാജ്യത്ത് വര്‍ഗീയ സാമുദയിക ശക്തികള്‍ സര്‍ക്കരുകളെ വെല്ലുവിളിക്കുന്നത് ആ രാജ്യത്തിന്റെ കെട്ടുറപ്പിനെ തന്നെ ബാധിക്കുന്ന ഒന്നാണ് എന്നകാര്യത്തില്‍ സംശയം ഇല്ല.
അമേരിക്കന്‍ താല്‍പ്പര്യം
------------------
കേരളം പോലൊരു സംസ്ഥാനത്ത് ഇടപെട്ട് അട്ടിമറി നടത്താന്‍ സി. ഐ. എ. ക്ക് വേറെ പണിയൊന്നും ഇല്ലെ എന്നു കരുതുന്ന ചില ശുധാത്മാക്കളുണ്ട്. അവര്‍ മനസ്സിലാക്കണ്ട ചില ചരിത്ര സത്യങ്ങള്‍ ഉണ്ട്. ലോകത്ത് എവിടെയോക്കെ ഇടതുപക്ഷ ചേരികള്‍ അധികാരത്തില്‍ വന്നിട്ടുണ്ടോ അവിടെയോക്കെ അമേരിക്കന്‍ ശക്തികളും അവരുടെ പിണിയാളുകളും ചേര്‍ന്നു അവയെ അട്ടിമറിക്കുവനുള്ള കുത്സിത ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. ചിന്താ വാരികയില്‍ ധനകാര്യ മന്ത്രി ശ്രീ. റ്റി. എം. തോമസ് ഐസക് നടത്തിയ ചില കണ്ടെത്തലുകള്‍ ഗൌരവമുള്ളതാണ്. സി. ഐ. എ തന്നെ ഈ അടുത്തയിടയില്‍ പുറത്തുവിട്ട ചില രേഖകളില്‍ ഈ ഇടപെടലിനെ സധൂകരിക്കുന്ന വസ്തുതകളുണ്ടായിരുന്നു എന്ന വസ്തുതയും നാം ഈ സന്തര്‍ഭത്തില്‍ ഓര്‍ക്കേണ്ടതാണ്.
ഈ വസ്തുതകളെ വേണ്ടത്ര ഗൌരവതോടെ ഇവുടുത്തെ മാധ്യമങ്ങള്‍ കണ്ടു എന്നു തോന്നുന്നില്ല. അവ പലപ്പോഴും ലേഖകന്റെ കണ്ടെത്തലുകളെ തള്ളിക്കളയുകയായിരുന്നു. അവിടം കോണ്ടും നിര്‍ത്തിയില്ല കൃത്യാന്തരബാഹുല്യങ്ങളുടെ ഇടയ്ക്കും ഇങ്ങനെയൊക്കെ കണ്ടെത്തലുകള്‍ നടത്തി പൊതുജനങ്ങളുടെ കണ്ണില്‍ പൊടിയിട്ടു ഭരണത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള കസര്‍ത്താണ് എന്നൊരു വ്യാഖ്യാനവും കൊടുത്തു. പക്ഷെ ഒരു രാജ്യത്തിന്റെ പരമാധികരത്തില്‍ ഇടപെട്ടു പ്രവര്‍ത്തിച്ച അമേരിക്കന്‍ നടപടി എന്തേ അവര്‍ തമസ്കരിച്ചു?
ചാഞ്ചാട്ടവും ചില മലക്കം മറിച്ചിലുകളും.
------------------------------------
പള്ളികളില്‍ വായിച്ച ഇടയലേഖനങ്ങളില്‍ വിമോചനസമരഹ്വാനം ഉണ്ടായി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മുസ്ലീം ലീഗിന്റെ ഭാഗത്തു നിന്നു വന്ന പിന്തുണ അവരെ ചിന്തിപ്പിച്ചിരിക്കണം. അതായിരിക്കാം അവര്‍ പിന്നെ വിമോചനസമരഹ്വാനം നടത്തിയിട്ടില്ലന്നും സര്‍ക്കാരിന്റെ വിദ്യഭ്യാസ മേഖലകളിലെ ഇടപെടലിനെതിരെ സഭാവിശ്വാസികള്‍ ജാഗ്രത പാലിക്കാനാണ് എന്നും മാറ്റിയത്. സത്യത്തില്‍ അവര്‍ ഉയര്‍ത്തുന്ന ആശങ്കകള്‍ക്കു അടിസ്താനമുണ്ടോ? പ്രധാനപ്രശ്നം സ്വശ്രയവും, വിദ്യാലയങ്ങളുടെ ചുമതല തദ്ദേശസ്വയംഭരണ സ്താപനങ്ങളെ ഏല്‍പ്പിക്കുന്നു എന്നതാണ്.
സ്വശ്രയപ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുകതന്നെ വേണം. അവിടെ പാവപ്പെട്ട വിദ്യാര്‍ത്തികള്‍ക്കു പഠിക്കുവനുള്ള സൌകര്യവും ഉണ്ടാകണം എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ അതിനു ആരാണു തടസ്സം നില്‍ക്കുന്നതു? ഇവിടെ സര്‍ക്കാര്‍ കൊണ്ടുവന്ന സ്വാശ്രയനിയമത്തിനെ അവര്‍ എങ്ങിനെയാണു വരവേറ്റതു എന്നും ഒന്നു തിരിഞ്ഞുനോക്കേണ്ടതുണ്ട്. നിയമത്തിന്റെ ഗുണദോഷങ്ങള്‍ എന്തൊക്കെ എന്നുള്ളതു അവിടെ നില്‍ക്കട്ടെ പക്ഷെ ആ നിയമത്തിലെ സുപ്രധാന വകുപ്പുകളെല്ലാം തന്നെ ബഹുമാനപ്പെട്ട ഹൈ ക്കോടതി നീക്കം ചെയ്യുകയും ചെയ്തു. പിന്നെ ഇപ്പോള്‍ന്യൂനപക്ഷ അവകാശത്തെക്കുറിച്ചുള്ള ആശങ്ക എന്താണുള്ളതു എന്നു മനസ്സിലകുന്നില്ല. പക്ഷെ ഒന്നുണ്ട് ന്യൂനപക്ഷ പദവിനേടിയ സ്താപനങ്ങളില്‍ ന്യൂനപക്ഷ സമുദായത്തിലെ എത്ര ദരിദ്രരായ കുട്ടികള്‍ക്കു പഠിക്കുവാന്‍ പറ്റുന്നുണ്ട്? അവ പൂജ്യപിതാക്കള്‍ ഒന്നുചിന്തിക്കണം. അല്ലതെ വെറും വിദ്യാഭ്യാസകച്ചവടം നടത്തുന്നവരുടെ ദല്ലാളന്മ്മാരെ പോലെ പ്രവര്‍ത്തിക്കരുത്.
മറ്റൊരുവിഷയം വിദ്യാലയങ്ങളുടെ ചുമതല തദ്ദേശസ്വയംഭരണ സ്താപനങ്ങളെ ഏല്‍പ്പിക്കുന്നു എന്നതാണ്. ഇവിടെ മനസ്സിലാക്കണ്ട ഒരുകാര്യം സ്കൂളുകളുടെ ഭൌതികസാഹചര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനു തദ്ദേശസ്വയംഭരണ സ്താപനങ്ങളുറ്റെയും കൂടിപങ്കാളിത്തം ഉറപ്പുവരുത്തുക മാത്രമാണ് ഉണ്ടായത്. അല്ലാതെ സ്കൂളുകളുടെ അക്കദമിക് പ്രവര്‍ത്തനങ്ങളില്‍ തീരുമാനം എടുക്കാനും അതുപോലെതന്നെ അദ്യാപകര്‍ക്കു ശംബളം നല്‍കാനും ഒന്നും തന്നെ അവര്‍ക്കു അധികരം ഇല്ലെന്നിരിക്കെ പിന്നെ എന്തിനാണു ഇങ്ങനെയൊക്കെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് എന്നും അലോചിക്കേണ്ടതുണ്ട്. നമ്മുടെ പാഠ്യപദ്ധതികളില്‍ കലോചിതമായ മാറ്റങ്ങള്‍ വരേണ്ടതുണ്ട്. അങ്ങിനെയുള്ള പ്രശ്നങ്ങളില്‍ മതങ്ങളുടെ ചട്ടകൂടുകള്‍ക്കു പുറത്തുനിന്ന് സ്വതന്ത്രമായി വേണം സമീപിക്കാന്‍.
അവിടംകൊണ്ടും നില്‍ക്കുന്നില്ല ന്യൂനപക്ഷ അവകാശങ്ങളുടെമേല്‍ സര്‍ക്കാര്‍ കൈകടത്തുന്നു, അതുപോലെ വിദ്യാലയങ്ങളിലെ അള്‍ത്താരകള്‍ പൊളിച്ചുമറ്റും എന്നോക്കെയണ് അവര്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍. ഇതിലൊക്കെ യാതൊരു യുക്തിയും ഇല്ലാത്താരോപണാങ്ങളാണ് എന്ന് സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാക്കാവുന്നതെ ഉള്ളു. മറ്റൊരുവിഷയം കുട്ടികളില്‍ ലൈങ്കിക അരാചക്ത്വം വളര്‍ത്തുന്ന രീതിയിലുള്ള സിലബസ് പരിഷ്കരണം നടത്തുന്നു എന്നതാണ്. ഈ പുതിയ കാലഘട്ടത്തില്‍ കൌമരക്കര്‍ക്ക് ശാസ്ത്രീയമായ ലൈങ്കിക വിദ്യാഭ്യാസം നല്‍കേണ്ടതുണ്ട്, പക്ഷെ അങ്ങനെയുള്ള വിഷയങ്ങളെ സഭയും മറ്റുള്ളവരും ഈ രീതിയില്‍ കണെണ്ടതുണ്ടോ?
ഒരുകാര്യം സഭയോര്‍ക്കേണ്ടതുണ്ടു 57 അല്ല 2007 ഒരുപാട് മാറിയിരിക്കുന്നു സഭാവിശ്വാസികളും കേരള ജനതയും. അതുകൊണ്ട് :-